04:12pm 22 September 2026
NEWS
ഒമാനിൽ ന്യൂനമർദ്ദം; സൗദിയിലും ഞയറാഴ്ച്ച വരെ മഴ

14/02/2025  01:05 PM IST
nila
ഒമാനിൽ ന്യൂനമർദ്ദം; സൗദിയിലും ഞയറാഴ്ച്ച വരെ മഴ

മസ്കറ്റ്: ഒമാനിൽ ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നു വൈകുന്നേരത്തോടെ ഒമാനിൽ ന്യൂനമർദ്ദം എത്തുമെന്നാണ് റിപ്പോർട്ട്. മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിൻറെ തീരപ്രദേശങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ന്യൂനമർദ്ദത്തിന്റെ ഫലമായി ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തും. വടക്കൻ ഗവർണറേറ്റുകളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

അതേസമയം സൗദി അറേബ്യയിലും മഴ മുന്നറിയിപ്പുണ്ട്. സൗദിയിലെ റിയാദിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. റിയാദിന് പുറമെ ദർഇയ, ദുർമാ, മുസാഹമിയ, അഫീഫ്, ദവാദ്മി, അൽഖുവയ്യ, ശഖ്റാ, അൽഗാത്ത്, സുൽപി, മജ്മ, റുമാഹ്, റൈൻ, ഹുറൈമലാ, മറാത്ത്, ദിലം, ഹരീഖ്, ഖർജ്, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് ആരും പോകരുതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img